
എന്തുകൊണ്ടാണ് സത്യന് അന്തിക്കാടി (Sathyan Anthikkad) ന്റെ സിനിമകള്‍ കാണാന്‍ മലയാളിക്കിത്ര താല്പര്യം? വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നതിനിടയില്‍ നമ്മള് മറന്നുപോകുന്ന നമ്മുടെ തന്നെ ജീവിതം സത്യന് കണ്മുമ്പില് കാണിച്ചുതരുന്നു. സ്വന്തം മുഖം കണ്ണാടിയില്‍ കാണുമ്പോലെ ഓരോ വര്‍ഷവും ഒരു സത്യന് അന്തിക്കാട് സിനിമ നാം കണ്ടെടുക്കുന്നു.
എന്തുകൊണ്ടാണ് മറ്റാര്‍ക്കും ഇത് കഴിയാതെപോകുന്നത്? പ്രതിഭാശാലികള്‍ പലരും വലിയ വലിയ കാര്യങ്ങള്‍ കഷ്ടപ്പെട്ടുപറഞ്ഞു തോല്‍ക്കുമ്പോള്‍ സത്യന് ചെറിയ ചെറിയ കാര്യങ്ങള്‍ ലളിത സുന്ദരമായി പറഞ്ഞു പോകുന്നു. ഇടത്തരക്കാരന്റെ ജീവിതവും അയത്നലളിതമായ സംവിധാനശൈലിയും കൈവിട്ടു കളഞ്ഞപ്പോഴെല്ലാം അദ്ദേഹം അപകടത്തില്‍ പെട്ടിട്ടുമുണ്ട്. അതു പെട്ടെന്ന് തിരിച്ചറിഞ്ഞ് തന്റെ പാതയിലേക്ക് അദ്ദേഹം തിരികെവന്നു. മലയാളത്തില്‍ അതിബുദ്ധി കളിക്കുന്ന പല ബഹുമുഖ പ്രതിഭശാലികള്ക്കും തുടര്‍ച്ചയായി അന്ഗഭങ്കവും മാനഹാനിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സത്യന്റെ വിജയം കൂടുതല്‍ പ്രസക്തമാകുന്നു
ഭാഗ്യദേവത (Bhagyadevatha) മലയാളികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന കാഴ്ച സിനിമാക്കൊട്ടകയില്‍ നമ്മള് കാണുന്നു. ഈ സിനിമയില്‍ എന്താണുള്ളത്? നിരന്തരം വഴിതിരിഞ്ഞ് ഒഴുകുന്ന ഗതിവേഗമുള്ള ഒരു കഥ ഇല്ല. രക്തവും മാംസവും കൊണ്ട് ലഹരി പിടിപ്പിക്കുന്ന ദൃശ്യങ്ങളില്ല. നായകസങ്കല്പ്പത്തിന്റെ അര്‍ബുദം ബാധിച്ച ജീര്‍ണതയില്ല. ഉള്ളത് ജീവിതം മാത്രം. എമ്പതുകളിലെ ഭരതന് (Bharathan), പത്മരാജന് (Padmarajan) എന്നിങ്ങനെ വിഷാദം കൊള്ളുന്നവര്‍ ഈ സിനിമ കാണണം. ഇത് 2009 ലെ മലയാളിയുടെ കഥയാണ്. ഇതാണ് നമ്മുടെ സിനിമ ഇന്ന് ആവശ്യപ്പെടുന്നത്.
സുബ്രഹ്മണ്യപുരത്ത് പോയി സിനിമ പഠിക്കാന്‍ പറഞ്ഞ ചില പത്രക്കാരുണ്ട്. അവസരം കിട്ടിയപ്പോള്‍ അതിലൊരു മഹാന് മണിച്ചിത്രത്താഴ് പകര്‍ത്തിയെഴുതി തിരക്കഥ ഉണ്ടാക്കി. കിരീടം വച്ച സംവിധായകനുപോലും ചീത്തപ്പേര് ഉണ്ടാക്കി. മലയാള സിനിമയുടെ മാതൃക ഇവിടത്തന്നെ ഉണ്ടെന്നു വിളിച്ചുപറയാന്‍ തോന്നി ഭാഗ്യദേവത കണ്ടപ്പോള്‍. ദുബായിയും സിംഗപൂരും ആസ്ത്രിയയും ചുറ്റിക്കറങ്ങണ്ട, നമ്മുടെ വീടിന്റെ മുരിങ്ങച്ചുവടും പിന്നാമ്പുറവും മതി ഒരു നല്ല സിനിമയ്ക്ക്.
സിനിമ ഇടവേള എത്തിയപ്പോള്‍ കൊള്ളാമെന്നു തോന്നിയെങ്കിലും ബാക്കി ഭാഗം വെറുതെ ഒരു ഭാര്യ പോലെ കൈവിട്ടുപോകുമോ എന്ന് ഭയമുണ്ടായി. പക്ഷെ സംവിധായകന്റെ കൃതഹസ്തതയില്‍ കഥ രസനീയമായി മുന്നോട്ടു പോയി. വാസ്തവം പറഞ്ഞാല്‍ ശേഷിക്കുറവ് തന്നെയാണ് നമ്മുടെ പല ചിത്രങ്ങളും ചാപിള്ളയാകാന്‍ കാരണം. വെറുതെ ഒരു ഭാര്യയില്‍ ജയറാമിന്റെ താരപരിവേഷം ഉറപ്പിക്കുവാന്‍ വേണ്ടി രണ്ടാം ഭാഗം വികൃതമാക്കി എന്നൊരു ആരോപണം ഉണ്ടായിരുന്നു. നമ്മുടെ സമകാലിക നായകന്മാരുടെ ബുദ്ധിമാന്ദ്യം ബാധിച്ച ഇടപെടലുകള്‍ സിനിമയെ എത്രത്തോളം നശിപ്പിക്കുന്നു എന്ന ധാരണ ഉള്ളതുകൊണ്ട് അതു വിശ്വസിച്ചു. അതെ സമയം ഭാഗ്യദേവത അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം ഉള്ള ചിത്രമാണ്. ജയറാം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയും.
ഇത്തരം ഒരു കഥയില്‍ നായകനാവാന്‍ ഇന്ന് നമ്മുടെ പല സൂപ്പര്‍ താരങ്ങളും തയ്യാറാവില്ല എന്നതാണ് സത്യം. പണ്ട് സത്യനും നസീറും മധുവും ഒക്കെ താരങ്ങളായിരുന്ന കാലത്ത് അവര്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ആണുങ്ങള് ആയിരുന്നു. ആ കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നു. അഭിനയമായിരുന്നു അവരുടെ പ്രഥമ പരിഗണന. നദിയിലെ സത്യനും വെളുത്ത കത്രീനയിലെ നസീറും (Prem Nazir) കല്ലിചെല്ലമ്മയിലെ മധു (Madhu) വും അവര്‍ക്ക് അര്‍ഹതപ്പെട്ട സിംഹാസനങളാണ് അനുഭവിക്കുന്നത്. അവരുടെ പിന്മുറക്കാരനാകാന് ഇവിടെ ജയറാമിന് (Jayaram) കഴിയുന്നു. ഈ മനോഭാവം തുടര്‍ന്നാല്‍ ജീവിതഗന്ധമുള്ള കഥാപാത്രങ്ങളെ കണ്ടെത്തുവാന്‍ അദ്ദേഹത്തിന് ഇനിയും കഴിയും. വളരെ വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ തുടരാനുമാകും. ഇല്ലെങ്കില്‍ പണ്ട് ജനങ്ങള്‍ മനസ്സില്‍നിന്നു പറിച്ചെറിഞ്ഞതിലും വേഗത്തില്‍ ഇനിയും വലിച്ചെറിയും. ആ
സമകലിക മലയാളിയുടെ അല്പത്തവും കള്ളത്തരവും ആര്‍ത്തിയും സ്നേഹവും പരിഭവവും നൊമ്പരങ്ങളുമെല്ലാം 2 മണിക്കൂര്‍ 20 മിനിട്ടു കൊണ്ട് പകര്‍ത്തിവച്ച ഭാഗ്യദേവത സുരഭിലമായ വരുംകാല സിനിമയുടെ വരവറിയിപ്പായിരുന്നുവെങ്കില് എന്ന് ആശിച്ചുപോകുന്നു.
എഴുത്തു വളരെ നന്നായി.വീണ്ടും എഴുതൂ..
ReplyDeleteഎഴുതുമ്പോള്‍ ചെറിയ pargraph ആയിട്ട് എഴുതിയാല്‍ വായിക്കാന്‍ എളുപ്പമാണ്.
അത് പോലെ പേജിന്റെ ഹെഡര്‍ ശരിയായ രീതിയിലല്ല കാണുന്നത്.
"സിനിമാക്കൊ" എന്നെ കാണുന്നുള്ളൂ.
കമന്റിടുമ്പോള്‍ ഉള്ള ഈ വേര്‍ഡ് വേരിഫിക്കേഷന് ഒന്നെടുത്തു മാറ്റി കൂടെ?
ReplyDeleteനല്ല ശ്രമം...
ReplyDeleteനന്മകള് നേരുന്നു..
ബ്ലോഗ് നാട്ടില്‍ ഞാന്‍ പുതിയ ആളാണ്. നവസാക്ഷരന്‍.ശ്രീ. ഷിബുവിന്റെ ആദ്യാക്ഷരി വായിച്ചാണ് ബ്ലോഗ് ചെയ്യാനുള്ള ധൈര്യം വന്നത്.
ReplyDeletehttp://bloghelpline.blogspot.com
പലതും പഠിച്ചു വരുന്നതേ ഉള്ളൂ. പ്രതികരണങള്‍ എഴുതി പ്രോത്സാഹിപ്പിച്ച ഓരോരുത്തര്‍ക്കും നന്ദി. ഇനിയും വരൂ. നമുക്കു സംസാരിക്കാം. നമ്മുടെ സിനിമയെക്കുറിച്ച്. ആവേശത്തോടെ, ആശങ്കയോടെ അതിന്റെ ഭാവിയെക്കുറിച്ച്
Hello, U r right Sathyan is a brilliant director.He makes the malayalam film for malayalees. But recently his films lack good stories. Years before Srinivasan, and later Ranjan Pramod prepared classic scripts for him. But since Sathyan himself starts writing only plots, message, and direction is good. No nice comedy, dialogues, story.
ReplyDeleteInnathe chinthavizhayam was like a short skit in a presented by school students. Hope Bhagyadevada is diffrent. Thank u very much for the review.
നല്ല വിലയിരുത്തല്‍. നന്നായി അവതരിപ്പിച്ചു.
ReplyDeleteInnathe oru nalla chinthayanu sathyan anthikkad Innathe chinthavishayam filimil eduthathu. athu pole thanne Bhagya devatha filim. sathyam anthicad is a grate director in malayalam industry.
ReplyDeleteMy happy congragulations to cinemakottaka.blogspot.com
ReplyDeleteregards vinod
നന്നായി എഴുതിയിട്ടുണ്ട്.
ReplyDeleteമനോഹരമായ കേരളം വിട്ടു അക്കര പച്ച തേടി പോകുന്ന, വിദേശ രാജ്യങ്ങളില്‍ ഷൂട്ട് ചെയ്താല്‍ മാത്രേ സിനിമ വിജയിക്കു എന്ന് വിശ്വസിക്കുന്ന സംവിധായകര്‍ക്കും സൂപ്പര്‍ സ്റ്റാറുകള്‍ക്കും ഒരു വെല്ലു വിളിയാണ് സത്യന് അന്തികാടിന്റെ ചിത്രങ്ങള്‍ .
Wish you all the success!!